മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും ടോട്ടൻഹാമിന്റെയും ട്രാൻസ്ഫർ ടാർഗറ്റായ ബ്രൂണോ ഫെർണാണ്ടസിനു സ്പോർടിംഗിൽ പുതിയ കരാർ. 2022 വരെ നീണ്ടു നിക്കുന്ന കരാർ ആണ് ബ്രൂണോ പോർച്ചുഗലുമായി ഒപ്പുവെച്ചത്. ബ്രൂണോയുടെ വേതനം ഈ കരാറിലൂടെ ഇരട്ടിയാകും. പുതിയ കരാറിൽ 100 മില്യൺ ആണ് താരത്തിന്റെ ബൈ ഔട്ട് ക്ലോസ്.
പുതിയ കരാർ ഒപ്പുവെച്ചെങ്കിലും ബൈ ഔട്ട് ക്ലോസ് ഉള്ളതു കൊണ്ട് മറ്റു ക്ലബുകൾക്ക് താരത്തെ വേഗം സ്വന്തമാക്കാൻ ആകും. കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ ബ്രൂണോയ്ക്കായി മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിച്ചിരുന്നു എങ്കിലും വൻ തുക ആയതിനാൽ പിന്മാറുകയായിരുന്നു. ജോസെ മൗറീനോ സ്പർസിൽ എത്തിയതോടെ അവരും ബ്രൂണോയ്ക്ക് ആയി രംഗത്ത് ഉണ്ട്.
സ്പോർടിംഗിന്റെ താരമായ ബ്രൂണോ കഴിഞ്ഞ സീസണിൽ 50 മത്സരങ്ങളിൽ നിന്ന് 31 ഗോളുകളും 17 അസിസ്റ്റും നേടിയിരുന്നു. ഈ സീസണിൽ ബ്രൂണോ ആ ഫോം തുടരുന്നുണ്ട്. പോർച്ചുഗൽ ടീമിന്റെ നാഷൺസ് ലീഗ് കിരീടത്തിലും ബ്രൂണോയ്ക്ക് വലിയ പങ്കുണ്ടായിരുന്നു.