മിറ്റോമയ്ക്ക് ആയുള്ള അൽ നസറിന്റെ 65 മില്യൺ ഓഫർ ബ്രൈറ്റൺ നിരസിച്ചു

Newsroom

Picsart 25 01 31 09 38 57 495

ബ്രൈറ്റൺ & ഹോവ് ആൽബിയോൺ വിംഗർ കയോരു മിറ്റോമയ്ക്ക് വേണ്ടിയുള്ള സൗദി പ്രോ ലീഗ് ക്ലബ് അൽ നസറിന്റെ 65 മില്യൺ യൂറോയുടെ ബിഡ് ബ്രൈറ്റൺ നിരസിച്ചു. നിലവിൽ ലീഗിൽ നാലാം സ്ഥാനത്തുള്ള അൽ നസർ, അവരുടെ ആക്രമണ ഓപ്ഷനുകൾ ശക്തിപ്പെടുത്താൻ ആണ് ശ്രമിക്കുന്നത്. ആസ്റ്റൺ വില്ലയുടെ ജോൺ ഡുറാനോടൊപ്പം മിറ്റോമയെയും സ്വന്തമാക്കാൻ ആണ് അവർ ശ്രമിക്കുന്നത്.

Picsart 25 01 31 09 39 08 857

27 കാരനായ മിറ്റോമ 2021 ൽ കാവസാക്കി ഫ്രണ്ടേലിൽ നിന്ന് ചേർന്നതിനുശേഷം ബ്രൈറ്റണിന്റെ പ്രധാന കളിക്കാരനാണ്. അദ്ദേഹത്തിന് ബ്രൈറ്റണിൽ ഇപ്പോൾ 2027 ജൂൺ വരെ നീണ്ട കരാർ ഉണ്ട്. 80 മില്യണിൽ കുറഞ്ഞ ഒരു ബിഡിന് മിറ്റോമയെ ബ്രൈറ്റൺ വിട്ടു നൽകില്ല.