അമേക്സ് സ്റ്റേഡിയത്തിൽ ചെൽസിയെ 2-1 ന് പരാജയപ്പെടുത്തി ബ്രൈറ്റൺ ഹോവ് ആൽബിയൺ തുടർച്ചയായ മൂന്നാം സീസണിലും എഫ്എ കപ്പ് അഞ്ചാം റൗണ്ടിൽ സ്ഥാനം ഉറപ്പിച്ചു.

ബ്രൈറ്റൺ ഗോൾകീപ്പർ ബാർട്ട് വെർബ്രഗ്ഗന്റെ സെൽഫ് ഗോളിലൂടെ ചെൽസി അഞ്ചാം മിനിറ്റിൽ തന്നെ മുന്നിലെത്തി.
ബ്രൈറ്റൺ വേഗത്തിൽ പ്രതികരിച്ചു, 12-ാം മിനിറ്റിൽ ജോർജിനിയോ റട്ടറിലൂടെ സമനില നേടി. ജോയൽ വെൽറ്റ്മാന്റെ മികച്ച ക്രോസിൽ നിന്നായിരുന്നു ഈ ഗോൾ.
കൗരു മിറ്റോമ 57-ാം മിനിറ്റിൽ ഗോൾ നേടിക്കൊണ്ട് ബ്രൈറ്റണ് ലീഡും നൽകി. ഇത്തവണ റൂട്ടർ ആണ് അസിസ്റ്റ് നൽകിയത്. ഈ ഗോൾ ബ്രൈറ്റണ് വിജയം ഉറപ്പിച്ചു കൊടുക്കുകയുൻ ചെയ്തു.