ബ്രൈറ്റണ് എതിരെ ചെൽസിക്ക് വീണ്ടും തോൽവി

Newsroom

Picsart 25 02 15 06 24 34 950
Download the Fanport app now!
Appstore Badge
Google Play Badge 1

ബ്രൈറ്റണിനെതിരെ പ്രീമിയർ ലീഗിൽ ചെൽസി 3-0ന്റെ കനത്ത തോൽവി ഏറ്റുവാങ്ങി, കഴിഞ്ഞ മത്സരത്തിൽ ചെൽസി എഫ് എ കപ്പിലും ബ്രൈറ്റണോട് തോറ്റിരുന്നു. ഇന്ന് തുടക്കത്തിൽ 27ആം മിനുറ്റിൽ മിറ്റോനയിലൂടെ ബ്രൈറ്റൺ ലീഡ് എടുത്തു. പിന്നാലെ ബ്രൈറ്റൺ 38-ാം മിനിറ്റിൽ ലീഡ് ഇരട്ടിയാക്കി, ഡാനി വെൽബെക്ക് ഒരുക്കിയ അവസരം യാങ്കുബ മിന്റേയെ ഫിനിഷ് ചെയ്തു.

1000830167

രണ്ടാം പകുതിയിൽ വീണ്ടും വെൽബെക്കിന്റെ അസിസ്റ്റിൽ മിന്റേയെ സ്കോർ ചെയ്തു. ഈ തോൽവി ചെൽസിയെ ലീഗിൽ 43 പോയിന്റുമായി നാലാമത് നിർത്തുന്നു. ബ്രൈറ്റൺ 37 പോയിന്റുമായി എട്ടാം സ്ഥാനത്താണ്.