“ബ്രസീലിന്റെ ലോകകപ്പ് സ്ക്വാഡിൽ എത്തുക ആണ് ലക്ഷ്യം” – ബ്രെമർ

ബ്രസീലിന്റെ സൗഹൃദ മത്സരങ്ങൾക്ക് ആയുള്ള ടീമിൽ ഇടം നേടിയ യുവന്റസ് തരാം ബ്രെമർ തന്റെ ലക്ഷ്യം ലോകകപ്പ് ആണെന്ന് പറഞ്ഞു. ദേശീയ ടീമിൽ ഇടം പിടിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. എല്ലാ കായികതാരങ്ങളുടെയും എല്ലാ കുട്ടികളുടെയും സ്വപ്നമാണ് ദേശീയ ടീമിൽ ഉണ്ടായിരിക്കുക എന്നത് ബ്രെമർ പറഞ്ഞു.

ബ്രെമർ

ഞങ്ങൾ ലോകകപ്പിന് അടുത്താണെന്ന് എനിക്കറിയാം, 50 ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ, ഞാൻ ഇവിടെ വന്നത് എന്റെ സ്ഥാനം ഉറപ്പിക്കാനാണ്. ഞാൻ കഴിവുള്ളവനാണെന്നും അവസരത്തിന് അർഹനാണെന്നും ടിറ്റെയെ കാണിക്കാനാണ് ഞാൻ ഇവിടെ വന്നത്. ബ്രെമർ പറഞ്ഞു.