ലോകകപ്പ് യോഗ്യത, ബ്രസീലിനെ സമനിലയിൽ പിടിച്ച് വെനിസ്വേല

Newsroom

ലോകകപ്പ് യോഗ്യത റൗണ്ടിൽ ബ്രസീലിന് തിരിച്ചടി. ഇന്ന് ബ്രസീലിൽ നടന്ന മത്സരത്തിൽ വെനിസ്വേല ശക്തരായ ബ്രസീലിനെ സമനിലയിൽ പിടിച്ചു. 85ആം മിനുട്ടിലെ ഗോളിലൂടെ ആയിരുന്നു അവർ സമനില നേടിയത്. മത്സരം 1-1 എന്ന സ്കോറിലാണ് അവസാനിച്ചത്. ബ്രസീൽ വിജയത്തിലേക്ക് പോവുക ആണെന്ന് തോന്നിച്ച നിമിഷത്തിൽ ബെല്ലോ ആണ് വെനിസ്വേലക്ക് സമനില നൽകിയത്. അതും ഒരു ആക്രൊബാറ്റിക് ഫിനിഷിലൂടെ ആയിരുന്നു.

ബ്രസീ 23 10 13 08 02 46 936

ഇന്ന് തുടക്കം മുതൽ മികച്ച അവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യം കാണാനും ബ്രസീൽ പ്രയാസപ്പെട്ടിരുന്നു‌. മത്സരത്തിന്റെ 50ആം മിനുട്ടിൽ ഡിഫൻഡർ ഗബ്രിയേൽ ആണ് ബ്രസീലിന് ലീഡ് നൽകിയത്. നെയ്മറിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ. എന്നിട്ടും വിജയം ഉറപ്പിക്കാൻ ബ്രസീലിനാവാത്തത് നിരാശ നൽകും.

ഈ സമനിലയോടെ 3 മത്സരങ്ങളിൽ നിന്ന് 7 പോയിന്റുമായി ബ്രസീൽ യോഗ്യത റൗണ്ടിൽ രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ്. വെനിസ്വേലക്ക് നാലു പോയിന്റ് ആണുള്ളത്.