ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പെറുവിനെ 4-0ന് തോൽപ്പിച്ച് ബ്രസീൽ. ഇരട്ട ഗോളുകളുമായി റാഫിഞ്ഞ ബ്രസീലിനായി തിളങ്ങി. 38-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ റഫീഞ്ഞ തന്നെയാണ് ബ്രസീലിൻ്റെ ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടത്. 54-ാം മിനിറ്റിലെ ഇടവേളയ്ക്ക് തൊട്ടുപിന്നാലെ അദ്ദേഹത്തിൻ്റെ രണ്ടാമത്തെ പെനാൽറ്റിയും ലക്ഷ്യം കണ്ടു
71-ാം മിനിറ്റിൽ ലൂയിസ് ഹെൻറിക്കിൻ്റെ അസിസ്റ്റിൽ ആന്ദ്രെ പെരേര ബ്രസീലിൻ്റെ മൂന്നാം ഗോൾ നേടിയതോടെ ലീഡ് മൂന്നായി ഉയർന്നു. മൂന്ന് മിനിറ്റുകൾക്ക് ശേഷം, ലൂയിസ് ഹെൻറിക് തൻ്റെ പേര് സ്കോർഷീറ്റിൽ ചേർത്തു, ഇഗോർ ജീസസിൻ്റെ അസിസ്റ്റിൽ നിന്നായിരുന്ന്യ് ഈ ഗോൾ.
ഈ വിജയത്തോടെ 10 മത്സരങ്ങളിൽ നിന്ന് 16 പോയിൻ്റുമായി ബ്രസീൽ യോഗ്യതാ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് ഉയർന്നു.