ഒക്ടോബറിലെ മത്സരങ്ങൾക്കുള്ള ബ്രസീൽ സ്ക്വാഡ് പ്രഖ്യാപിച്ചു

Newsroom

ഒക്ടോബറിൽ നടക്കുന്ന അന്താരാഷ്ട്ര മത്സരങ്ങൾക്കുള്ള ടീമിനെ ബ്രസീൽ ഔദ്യോഗികമായി പുറത്തുവിട്ടു. വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ, റാഫിഞ്ഞ തുടങ്ങിയ മുൻനിര കളിക്കാർ ലൈനപ്പിൽ ഉണ്ട്. ലൂക്കാസ് പാക്വെറ്റയും ബ്രൂണോ ഗ്വിമാരേസും മധ്യനിരയെ നയിക്കും.

Picsart 24 09 27 22 05 37 305

മാർക്വിനോസ്, എഡർ മിലിറ്റാവോ, ഡാനിലോ എന്നിവർ പ്രതിരോധം ശക്തമാക്കുന്നു, അലിസൺ ഗോളിൽ സ്റ്റാർട്ട് ചെയ്യും. കഴിഞ്ഞ ഇന്റർ നാഷണൽ ബ്രേക്കിലെ മോശം ഫോമിൽ നിന്ന് കരകയറുക ആകും ബ്രസീലിന്റെ ലക്ഷ്യം. ചിലെ, പെറു എന്നിവരെയാണ് ബ്രസീൽ വരും മാസത്തിൽ നേരിടേണ്ടത.

ബ്രസീൽ ഒക്ടോബർ സ്ക്വാഡ്:

  • ഗോൾകീപ്പർമാർ: അലിസൺ, എഡേഴ്സൺ, ബെൻ്റോ
  • ഡിഫൻഡർമാർ: മാർക്വിനോസ്, എഡർ മിലിറ്റോ, ഗബ്രിയേൽ, ഡാനിലോ, വാൻഡേഴ്സൺ, അരാന, അബ്നർ
  • മിഡ്ഫീൽഡർമാർ: ലൂക്കാസ് പാക്വെറ്റ, ബ്രൂണോ ഗ്വിമാരേസ്, ഗെർസൺ, ആന്ദ്രേ പെരേര
  • ഫോർവേഡ്സ്: വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ, റാഫിൻഹ, സാവിഞ്ഞോ, ലൂയിസ് ഹെൻറിക്ക്, ഗബ്രിയേൽ മാർട്ടിനെല്ലി, എൻട്രിക്ക്, ഇഗോർ ജീസസ്