ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിനെതിരെ 4-1 ന് ആധികാരിക വിജയം നേടിയ അർജന്റീന, ടൂർണമെന്റിൽ തങ്ങളുടെ യോഗ്യത ഉറപ്പിച്ചു. എന്നിരുന്നാലും, മത്സരത്തിന് മുമ്പ് ബ്രസീലിയൻ കളിക്കാരുടെ, പ്രത്യേകിച്ച് റഫീഞ്ഞയുടെ, അർജന്റീനിയൻ ടീമിനെ ലക്ഷ്യം വച്ചുള്ള പ്രകോപനപരമായ പ്രസ്താവനകൾ അണ് മത്സര ശേഷവും ചർച്ച ആവുന്നത്.

ഉജ്ജ്വല വിജയത്തിന് ശേഷം, സംസാരിച്ച അർജന്റീന താരം റോഡ്രിഗോ ഡി പോൾ ഈ വിഷയത്തിൽ പ്രതികരിച്ചു,ൽ. കഠിനാധ്വാനത്തിലൂടെയും വിജയത്തിലൂടെയും ആണ് അർജന്റീന അവർക്കുള്ള ബഹുമാനം നേടിയെടുത്തത് എന്ന് അദ്ദേഹം വ്യക്തമാക്കി.
“ഞങ്ങൾ മത്സരത്തിന് മുമ്പ് ആരെയും പുച്ഛിക്കാറില്ല. അനാദരവ് കാണിക്കാറില്ല. ഈ വർഷങ്ങളിലെല്ലാം, ഞങ്ങളോട് പലരും വളരെയധികം അനാദരവ് കാണിച്ചിട്ടുണ്ട്. ആരും ഞങ്ങളെ സഹായിച്ചില്ല. ഞങ്ങൾ എല്ലാം സ്വന്തമായി നേടിയെടുത്തതാണ്. ഞങ്ങൾ അത് തെളിയിച്ചുകൊണ്ടിരിക്കുന്നു.” ഡി പോൾ പറഞ്ഞു.
“കഴിഞ്ഞ ആറ് വർഷമായി, ഞങ്ങൾ ഏറ്റവും മികച്ച ദേശീയ ടീമാണ്. അവർ ഞങ്ങളെ ബഹുമാനിക്കട്ടെ,” ഡി പോൾ പറഞ്ഞു.
കോപ്പ അമേരിക്ക, ലോകകപ്പ് എന്നിവയുൾപ്പെടെ സമീപ വർഷങ്ങളിൽ പ്രധാന കിരീടങ്ങൾ നേടിയ അർജന്റീന ലോക ഫുട്ബോളിലെ ആധിപത്യത്തെയാണ് അദ്ദേഹത്തിന്റെ വാക്കുകൾ പ്രതിഫലിപ്പിക്കുന്നത്.