ചെൽസി ഗോൾകീപ്പർ ജോർജെ പെട്രോവിച്ചിനെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് ക്ലബ്ബുകളായ ബേൺമൗത്തും സണ്ടർലൻഡും രംഗത്ത്. പുതിയ സീസണിന് മുന്നോടിയായി തങ്ങളുടെ ടീമുകളെ ശക്തിപ്പെടുത്താൻ ഒരുങ്ങുന്ന ഇരു ക്ലബ്ബുകളും സെർബിയൻ ഗോൾകീപ്പറിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ല’എക്വിപ്പെ റിപ്പോർട്ട് അനുസരിച്ച്, 25 വയസ്സുകാരനായ പെട്രോവിച്ച് ചെൽസിയിൽ തുടരാൻ സാധ്യതയില്ല, പങ്കാളി ക്ലബ്ബായ RC സ്ട്രാസ്ബർഗ് അൽസാഷെയിൽ ഒരു സീസൺ ലോണിൽ കളിച്ചതിന് ശേഷം തിരിച്ചെത്തിയ താരം ഒരു സ്ഥിര മാറ്റം ആണ് ആഗ്രഹിക്കിന്നത്.
ചെൽസി €25 ദശലക്ഷം ആണ് പെട്രോവിച്ചിനായി ആവശ്യപ്പെടുന്നത്. , ഈ വില നൽകാൻ ബേൺമൗത്തിനും സണ്ടർലൻഡിനും കഴിയുമെന്നാണ് വിലയിരുത്തൽ.