സീസണിലെ നാലാമത്തെ മഞ്ഞക്കാർഡ് ലഭിച്ചതിനെത്തുടർന്ന് സസ്‌പെൻഷൻ കാരണം ഫെബ്രുവരി 22 ന് കേരള ബ്ലാസ്റ്റേഴ്‌സിനെതിരായ മത്സരത്തിൽ എഫ്‌സി ഗോവ മിഡ്ഫീൽഡർ ബോർഹ ഹെരേരയ്ക്ക് കളിക്കാൻ കഴിയില്ല.

ഈ സീസണിൽ ഗോവയ്ക്ക് വേണ്ടി 17 മത്സരങ്ങളിൽ കളിച്ച ഹെരേര, അഞ്ച് ഗോളുകളും നാല് അസിസ്റ്റുകളും ഈ സീസണിൽ നേടിയിട്ടുണ്ട്. ഗോവയ്ക്ക് അദ്ദേഹത്തിന്റെ അഭാവം വലിയ തിരിച്ചടിയാകും.