ബുധനാഴ്ച നടന്ന ഇറ്റാലിയൻ കപ്പ് ഫൈനലിൽ എസി മിലാനെ 1-0 ന് തോൽപ്പിച്ച് ബൊളോഞ്ഞ അഞ്ച് പതിറ്റാണ്ടുകൾ നീണ്ട കിരീടമില്ലാത്ത വരൾച്ചയ്ക്ക് അറുതി വരുത്തി. 1974 ന് ശേഷം അവർ നേടുന്ന ആദ്യത്തെ പ്രധാന കിരീടമാണിത്. സ്റ്റാഡിയോ ഒളിമ്പികോയിൽ നടന്ന മത്സരത്തിൽ 53-ാം മിനിറ്റിൽ നിർണായക ഗോൾ നേടിയ ഡാൻ എൻഡോയെയാണ് ബൊളോഞ്ഞയുടെ വിജയശിൽപ്പി.

ഈ വിജയം പരിശീലകൻ വിൻസെൻസോ ഇറ്റാലിയാനോക്കും നിർണായകമായി. ഫിയോറൻ്റീനയ്‌ക്കൊപ്പം മൂന്ന് ഫൈനലുകളിൽ പരാജയപ്പെട്ട ശേഷം ഇറ്റാലിയാനോ ഒടുവിൽ ഒരു കിരീടം സ്വന്തമാക്കി.
മറുവശത്ത്, മിലാൻ ഈ സീസണിലെ മോശം പ്രകടനം തുടർന്നു. ഏഴ് തവണ യൂറോപ്യൻ ചാമ്പ്യൻമാരായ അവർ അവസാനമായി കോപ്പ ഇറ്റാലിയ നേടിയത് 2003 ലാണ്. ഇപ്പോൾ സീരി എയിൽ എട്ടാം സ്ഥാനത്തുള്ള അവർ യൂറോപ്യൻ യോഗ്യതയ്ക്കുള്ള പോരാട്ടത്തിൽ റോമയെക്കാൾ മൂന്ന് പോയിന്റ് പിന്നിലാണ്.