മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും ഇംഗ്ലണ്ടിന്റെയും ഇതിഹാസ താരമായ ബോബി ചാൾട്ടൺ അന്തരിച്ചു. 86 വയസ്സായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായിരുന്നു സർ ബോബി ചാൾട്ടൺ.
മാഞ്ചസ്റ്റർ യുണൈറ്റഡ് യൂത്ത് അക്കാദമിയിൽ വളർന്നു വന്ന അദ്ദേഹം 17 വർഷങ്ങളോളം മാഞ്ചസ്റ്റർ യുണൈറ്റഡ് സീനിയർ ടീമിനായി കളിച്ചു. മ്യൂണിച് വിമാനപകടത്തെ അതിജീവിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് യുണൈറ്റഡ് ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കാരനെന്ന നിലയിൽ 17 വർഷത്തിനിടയിൽ 758 ഗെയിമുകൾ കളിക്കുകയും 249 ഗോളുകൾ നേടുകയും ചെയ്തു.
യൂറോപ്യൻ കപ്പും മൂന്ന് ലീഗ് കിരീടങ്ങളും എഫ്എ കപ്പും അദ്ദേഹം ക്ലബിൽ നേടി. ഇംഗ്ലണ്ടിനായി, അദ്ദേഹം 106 മത്സരങ്ങൾ കളിച്ച അദ്ദേഹം 49 ഗോളുകൾ നേടു. 1966 ലോകകപ്പ് നേടിയ ഇംഗ്ലീഷ് ടീമിലെ പ്രധാനി ആയിരുന്നു. വിരമിച്ചതിന് ശേഷം, 39 വർഷം മാഞ്ചസ്റ്റർ യുണൈറ്റഡ് ഡയറക്ടറായി അദ്ദേഹം ക്ലബ്ബിനെ സേവിച്ചു.