എവർട്ടൺ താരം ബോലാസി ആസ്റ്റൺ വില്ലയിൽ

Staff Reporter

എവർട്ടൺ വിങ്ങർ യാനിക്ക് ബോലാസി ലോൺ അടിസ്ഥാനത്തിൽ ആസ്റ്റൺ വില്ലയിൽ കളിക്കും. ഒരു വർഷത്തെ ലോൺ കാലാവധിയിൽ ആണ് ബൊലാസി ചാംപ്യൻഷിപ് ക്ലബായ ആസ്റ്റൺ വില്ലയിൽ കളിക്കുക. 2016ൽ 30 മില്യൺ പൗണ്ടിനാണ് ബൊലാസി ക്രിസ്റ്റൽ പാലസിൽ നിന്ന് എവർട്ടണിൽ എത്തുന്നത്.

എന്നാൽ പ്രതീക്ഷക്കൊത്ത പ്രകടനം എവർട്ടണിൽ പുറത്തെടുക്കാൻ താരത്തിനായിരുന്നില്ല. എവർട്ടണിൽ എത്തിയ ഉടനെ താരത്തിനേറ്റ പരിക്കും ഏകദേശം ഒരു വർഷത്തോളം കളത്തിൽ നിന്ന് പുറത്തായിരുന്നു. എവർട്ടണിൽ പുതിയ താരങ്ങളുടെ വരവോടെ അവസരങ്ങൾ കുറഞ്ഞ ബോലാസിക്ക് ഈ സീസണിൽ എവെർട്ടണിൽ ഇതുവരെ അവസരങ്ങൾ ലഭിച്ചിരുന്നില്ല.