കേരള ബ്ലാസ്റ്റേഴ്സിന്റെ എല്ലാമായിരുന്ന ക്യാപ്റ്റൻ ആരോൺ ഹ്യൂസ് ഫുട്ബോളിൽ നിന്ന് വിരമിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രിയ ക്യാപ്റ്റനായിരുന്ന ആരോൺ ഹ്യൂസ് വിരമിച്ചു. ഇന്നലെ അയർലണ്ടിന്റെ ബെലാറസിനെതിരായ യൂറോ കപ്പ് യോഗ്യതാ മത്സരത്തൊനു ശേഷമാണ് ഹ്യൂസ് വിരമിക്കൽ പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മാത്രമല്ല എല്ലാ ഫുട്ബോൾ ഫോർമാറ്റിൽ നിന്നും ഹ്യൂസ് വിരമിച്ചു. ഇന്നലെ ബെലാറസിനെതിരെ വിജയം സ്വന്തമാക്കിയാണ് ഹ്യൂസിന്റെ വിടവാങ്ങൽ.

രാജ്യത്തിനായി 112 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുള്ള ഹ്യൂസ് ഇന്നലെ മത്സര ശേഷം മാത്രമാണ് സഹതാരങ്ങളോട് വരെ വിരമിക്കുന്നതിനെ കുറിച്ച് പറഞ്ഞത്. ഇന്നലെ മാച്ച് സ്ക്വാഡിൽ ഹ്യൂസിന് അവസരം ലഭിച്ചിരുന്നില്ല. നേരത്തെ ഈ സീസണിൽ സ്കോട്ടിഷ് പ്രീമിയർ ലീഗ് ക്ലബായ ഹാർട്സിന് വേണ്ടി കളിച്ചിരുന്ന ഹ്യൂസ് സീസൺ അവസാനത്തിൽ ക്ലബ് വിടുന്നതായി അറിയിച്ചിരുന്നു.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ന്യൂകാസിൽ യുണൈറ്റഡ്, ഫുൾഹാം, ആസ്റ്റൺ വില്ല തുടങ്ങിയവർക്കായൊക്കെ ബൂട്ട് കെട്ടിയിട്ടുള്ള താരമാണ്. സ്റ്റീവ് കോപ്പലിന്റെ കീഴിൽ കേരള ബ്ലാസ്റ്റേഴ്സിനെ നയിച്ച ആരോൺ ഹ്യൂസ് ടീമിനെ ഫൈനൽ വരെ എത്തിച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് കണ്ട ഏറ്റവും മികച്ച ക്യാപ്റ്റനായാണ് ഹ്യൂസ് ഇന്നും അറിയപ്പെടുന്നത്.