ചെന്നൈയിൻ എഫ്‌സിയിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സിൽ ഡിഫൻഡർ ബികാഷ് യുമ്നം ക്ലബ്ബിൽ 21ആം നമ്പർ ജേഴ്സി അണിയും. ബ്ലാസ്റ്റേഴ്‌സിനെ പ്രതിനിധീകരിച്ച ഏറ്റവും മികച്ച ഡിഫൻഡർമാരിൽ ഒരാളായ സന്ദേശ് ജിങ്കൻ ധരിച്ചിരുന്ന ജേഴ്സി ആണ് ബികാഷ് അണിയാൻ പോകുന്നത്.
ജിങ്കന്റെ സംഭാവനകൾക്കുള്ള ആദരസൂചകമായി, ജിങ്കൻ പോയതിനുശേഷം കേരള ബ്ലാസ്റ്റേഴ്‌സ് 21-ാം നമ്പർ ജഴ്‌സി പിൻവലിച്ചിരുന്നു. എന്നിരുന്നാലും, ആ നമ്പർ തുടരണമെന്ന് ആഗ്രഹിച്ച ആരാധകരുടെ പ്രതിഷേധത്തെത്തുടർന്ന് പിന്നീട് അത് പുനഃസ്ഥാപിച്ചിരുന്നു.
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിൽ 21-ാം നമ്പർ ജേഴ്‌സി അണിഞ്ഞവർ:
ഗോഡ്‌വിൻ ഫ്രാങ്കോ (2013/14)
അന്റോണിയോ ജർമ്മൻ (2014/15)
സന്ദേശ് ജിങ്കൻ (2015-20)
ബിജോയ് വി (2022/23 – 2023/24)
ഡൈസുകെ സകായ് (2023/24)