കേരള ബ്ലാസ്റ്റേഴ്‌സ് അടുത്തിടെ സൈൻ ചെയ്ത ബികാഷ് യുംനം പരിക്ക് മാറിയെത്തി. താരം ക്ലബിനൊപ്പം പരിശീലനം പുനരാരംഭിച്ചു. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്സിൽ എത്തിയ ബികാഷ് പരിക്ക് കാരണം ഇതുവരെ ടീമിനായി കളിച്ചിട്ടില്ല.
![1000821073](https://fanport.in/wp-content/uploads/2025/02/1000821073-1024x683.jpg)
താരം കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിനൊപ്പം പരിശീഉനടത്തുന്ന ചിത്രങ്ങൾ ക്ലബ് പങ്കുവെച്ചു. താരത്തിന് ഹാംസ്ട്രിംഗ് ഇഞ്ച്വറി ആയിരുന്നു. മോഹൻ ബഗാനെതിരായ മത്സരത്തിൽ ബികാഷ് കളിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.