ന്യൂഡൽഹി: ഇന്ത്യ U20 പുരുഷ ടീം 2025 ജനുവരി 24 മുതൽ 30 വരെ ഇന്തോനേഷ്യയിൽ നടക്കുന്ന നാല് രാഷ്ട്ര സൗഹൃദ ടൂർണമെന്റായ മന്ദിരി U20 ചലഞ്ച് സീരീസ് 2025 ൽ പങ്കെടുക്കും. സിറിയ, ജോർദാൻ, ആതിഥേയരായ ഇന്തോനേഷ്യ എന്നിവയാണ് മറ്റ് ടീമുകൾ.
മലയാളി ആയ ബിബി തോമസ് മുട്ടത്തിനെ ടീമിന്റെ പരിശീലകനായി നിയമിച്ചു, മൈൽസ്വാമി ഗോവിന്ദരാജു രാമചന്ദ്രൻ അസിസ്റ്റന്റ് പരിശീലകനായും ദിപങ്കർ ചൗധരി ഗോൾകീപ്പർ പരിശീലകനായും നിയമിച്ചു. 2025 മെയ് 8 മുതൽ 18 വരെ നടക്കുന്ന SAFF U19 ചാമ്പ്യൻഷിപ്പിനായി തയ്യാറെടുക്കുന്ന 17 ഉം 18 ഉം വയസ്സുള്ളവർ (ജനനം: 2007, 2008) അടങ്ങുന്ന 23 അംഗ ടീമിനെ തിങ്കളാഴ്ച തോമസ് പ്രഖ്യാപിച്ചു.
സിറിയയ്‌ക്കെതിരായ മത്സരത്തോടെയാണ് ഇന്ത്യ ടൂർണമെന്റ് ആരംഭിക്കുന്നത്. ഫെബ്രുവരിയിൽ നടക്കുന്ന എ.എഫ്.സി. യു 20 ഏഷ്യൻ കപ്പിനുള്ള തയ്യാറെടുപ്പിനായി ഇന്ത്യ ഈ ടൂർണമെന്റ് ഉപയോഗിക്കും.
ഗോവയിൽ ക്യാമ്പ് ചെയ്തിരുന്ന ഇന്ത്യ ജനുവരി 21 ചൊവ്വാഴ്ച സിഡോർജോയിലേക്ക് പുറപ്പെടും.
India U20 squad for the Mandiri U20 Challenge Series, Indonesia:
Goalkeepers: Suraj Singh Aheibam, Alsabith Sulaiman Thekkekaramel, Karan Makkar.
Defenders: Yaipharemba Chingakham, Sumit Sharma Brahmacharimayum, Afinmon Baiju, Mukul Panwar, Malemngamba Singh Thokchom, Jodric Abranches.
Midfielders: Md. Arbash, Mahmad Sami, Levis Zangminlun, Manbhakupar Malngiang, Ahongshangbam Samson, Ninghthoukhongjam Rishi Singh, Jajo Prashan, Ngamgouhou Mate, Gurnaj Singh Grewal, Danny Meitei Laishram.
Forwards: Bharat Lairenjam, Lemmet Tangvah, Sujin S, Mohd. Zulkif.
Head Coach: Biby Thomas Muttath
Assistant Coach: Mileswamy Govindaraju Ramachandran
Goalkeeping Coach: Dipankar Choudhury
Strength and Conditioning Coach: Chelston Pinto
India’s schedule in Mandiri U20 Challenge Series:
January 24 (14:30 IST): India vs Syria
January 27 (14:30 IST): Jordan vs India
January 30 (18:00 IST): Indonesia vs India
Venue: Gelora Delta Stadium, Sidoarjo