പ്രീമിയർ ലീഗിനേക്കാൾ ലീഗ് 1ൽ കളിക്കാനാണ് തനിക്ക് ബുദ്ധിമുട്ട് തോന്നിയത് എന്ന് മാഞ്ചസ്റ്റർ സിറ്റി താരം ബെർണാഡോ സിൽവ.“ഇംഗ്ലണ്ടിൽ കളിക്കുന്നതിനേക്കാൾ ഫ്രാൻസിൽ കളിക്കുന്നത് ഫിസിക്കൽ ആയ മത്സരം നടക്കുന്ന ഫ്രാൻസിൽ ആണ്.” ബെർണാഡോ സിൽവ പറഞ്ഞു.
മാഞ്ചസ്റ്റർ സിറ്റിയിൽ ഞങ്ങൾക്ക് പൊസഷൻ ഉള്ളത് കൊണ്ടാവാം ഇതെന്നും അദ്ദേഹം പറഞ്ഞു. തുടക്കത്തിൽ എനിക്ക് ഫ്രാൻസിൽ കളിക്കാൻ ബുദ്ധിമുട്ടായിരുന്നു. പിന്നെ എനിക്ക് അത് ശീലമാക്കേണ്ടി വന്നു. മാഞ്ചസ്റ്റർ സിറ്റി താരം പറഞ്ഞു
2015-ൽ മൊണാക്കോയിലെത്തിയ സിൽവ അവിടെ 147 മത്സരങ്ങൾ കളിച്ചു. 24 ഗോളുകളും 15 അസിസ്റ്റുകളും രേഖപ്പെടുത്തി, കൂടാതെ ഒരു തവണ ഫ്രഞ്ച് ലീഗ് കിരീടവും നേടി.