സെക്സ് ടേപ്പ് വെച്ച് ബ്ലാക്ക് മെയിൽ ചെയ്ത കേസിൽ ബെൻസീമ കുറ്റക്കാരൻ, ഒരു വർഷം തടവും പിഴയും

ഫ്രാൻസിന്റെയും റയൽ മാഡ്രിഡിന്റെയും സ്ട്രൈക്കർ ആയ കരീം ബെൻസെമ കുറ്റക്കാരൻ ആണെന്ന് കോടതി കണ്ടെത്തി. സെക്സ് ടേപ്പ് ഉപയോഗിച്ച് ഫ്രഞ്ച് ഫുട്ബോൾ താരം വാൽബുനയെ ബ്ലാക്ക് മെയിൽ ചെയ്യാൻ ഗൂഢാലോചന നടത്തിയ കേസിൽ ആണ് ബെൻസീമ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഒരു ജഡ്ജി ബെൻസെമയെ ഒരു വർഷത്തെ സസ്പെൻഡ് ചെയ്ത തടവിന് വിധിക്കുകയും 75,000 യൂറോ (£ 63,000; $ 84,000) പിഴ വിധിക്കുകയും ചെയ്തു. ഫ്രഞ്ചുകാരനായ മാത്യു വാൽബ്യൂനയെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ച കേസിൽ വിചാരണ നേരിട്ട അഞ്ച് പേരിൽ ഒരാളാണ് ബെൻസെമ.

ഈ പ്രശ്നം മുമ്പ് ഫ്രാൻസിലെ ഫുട്ബോൾ ലോകത്തെ അമ്പരപ്പിൽകുകയും, രണ്ട് കളിക്കാരും ഫ്രാൻസ് ദേശീയ ടീമിൽ നിന്ന് പുറത്താകാനും കാരണമായിരുന്നു. 2015ൽ ആയിരിന്നു ഈ സംഭവം നടന്നത്. ജയിൽ ശിക്ഷ വിധിക്കും എങ്കിലും ബെൻസീമ തടവിൽ കഴിയേണ്ടി വരില്ല. ഈ ആരോപണങ്ങൾ ഒന്നും ബെൻസീമ ഒരിക്കലും അംഗീകരിച്ചിരുന്നില്ല.

Previous articleചാമ്പ്യൻസ് ലീഗിൽ ബാഴ്‌സലോണ അവസാന പതിനാറിൽ കടക്കാൻ കടമ്പകൾ ഏറെ
Next articleഹിമാൻഷു ജാങ്ര ആരോസിലേക്ക്