ഇനി അവഗണിക്കാൻ ആവില്ല, ബെൻസീമ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു

Newsroom

ഫ്രാൻസ് സ്ട്രൈക്കർ ബെൻസീമ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുന്നതായി അറിയിച്ചു. ബെൻസീമ ഫ്രാൻസിന്റെ ലോകകപ്പ് സ്ക്വാഡിൽ ഉണ്ടായിരുന്നു എങ്കിലും ഒരു മത്സരം പോലും കളിച്ചിരുന്നില്ല. പരിക്ക് കാരണം ബെൻസീമ തുടക്കത്തിൽ തന്നെ സ്ക്വാഡ് വിട്ടിരുന്നു. പരിക്ക് മാറിയിട്ടും ബെൻസീമയെ തിരികെ വിളിക്കാൻ ദെഷാംസ് തയ്യാറായുമില്ല.

ബെൻസീമ 22 12 19 20 21 17 156

2018 ലോകകപ്പിലും ഫ്രാൻസിന് ഒപ്പം ബെൻസീമ ഉണ്ടായിരിന്നില്ല. 35കാരനായ താരം ഫ്രാൻസിനായി 97 മത്സരങ്ങളിൽ നിന്ന് 37 ഗോളുകൾ രാജ്യത്തിനായി നേടിയിട്ടുണ്ട്. ഡ്രസിംഗ് റൂമിലെ ചില വിവാദങ്ങൾ കാരണം ദീർഘകാലം ബെൻസീമയെ ടീമിൽ നിന്ന് മാറ്റി നിർത്തിയിരുന്നു.

ബെൻസീമ റയൽ മാഡ്രിഡിന് ഒപ്പം കളിക്കുന്നത് തുടരും. ഇന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ ആണ് ബെൻസീമ വിരമിക്കൽ ഔദ്യോഗികമായി പ്രഖ്യാപിച്ചത്‌