ബെൻസീമ റയൽ മാഡ്രിഡിൽ അടുത്ത സീസണിലും ഉണ്ടാകും എന്ന് ആഞ്ചലോട്ടി

Newsroom

ബെൻസീമ റയൽ മാഡ്രിഡിൽ അടുത്ത സീസണിലും ഉണ്ടാകും എന്ന് ആഞ്ചലോട്ടി. സൗദി അറേബ്യൻ ക്ലബിലേക്ക് ബെൻസീമ പോകും എന്നുള്ള അഭ്യൂഹങ്ങളെ കുറിച്ച് സംസാരിക്കുക ആയിരുന്നു ആഞ്ചലോട്ടി. കഴിഞ്ഞ ദിവസം ബെൻസീമ പറഞ്ഞ വാക്കുകൾ ആഞ്ചലോട്ടി ആവർത്തിച്ചു. “ഇന്റർനെറ്റിൽ കേൾക്കുന്ന കാര്യങ്ങൾ യാഥാർത്ഥ്യമല്ല”.

ബെൻസീമ 23 06 01 12 47 49 237

“ഞാൻ കരീമിനോട് യോജിക്കുന്നു, ഇന്റർനെറ്റ് യാഥാർത്ഥ്യമല്ല. 2024 വരെ ബെൻസെമയ്ക്ക് റയൽ മാഡ്രിഡുമായി കരാർ ഉണ്ട്. ഒരു വർഷത്തെ കരാർ കൂടി ബാക്കിയുണ്ട്. ഞങ്ങൾക്ക് ബെൻസീമ തുടരുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല.” ആഞ്ചലോട്ടി പറഞ്ഞു.

ബെൻസീമക്ക് ആയി ഇത്തിഹാദ് ക്ലബ് വലിയ ഓഫർ നൽകി എങ്കിലും അത് നിരസിച്ച് കൊണ്ട് ബെൻസീമ റയൽ മാഡ്രിഡിൽ തന്നെ തുടരാൻ തീരുമാനിച്ചു എന്നാണ് പുതിയ കാര്യങ്ങളിൽ നിന്ന് മനസ്സിലാക്കാൻ ആകുന്നത്.