ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ് സി സെമി ഫൈനലിലേക്ക് മുന്നേറി. ഇന്ന് നടന്ന പ്ലേ ഓഫ് പോരാട്ടത്തിൽ മുംബൈ സിറ്റിയെ എതിരില്ലാത്ത 5 ഗോളുകൾക്ക് തോൽപ്പിച്ച് ആണ് ബെംഗളൂരു എഫ് സി സെമിയിലേക്ക് മുന്നേറിയത്. അവർ ഇനി സെമിയിൽ എഫ് സി ഗോവയെ നേരിടും.

ആദ്യ പകുതിയിൽ തന്നെ ബെംഗളൂരു എഫ് സി രണ്ട് ഗോളുകൾക്ക് മുന്നിൽ എത്തി. 9ആം മിനുറ്റിൽ സുരേഷ് ആണ് അവർക്ക് ലീഡ് നൽകിയത്. 42ആം മിനുറ്റിൽ പെനാൽറ്റിയിലൂടെ ബെംഗളൂരു ലീഡ് ഇരട്ടിയാക്കി. വില്യംസിനെ വീഴ്ത്തിയതിന് കിട്ടിയ പെനാൽറ്റി മെൻഡസ് ലക്ഷ്യത്തിൽ എത്തിക്കുക ആയിരുന്നു.
രണ്ടാം പകുതിയിൽ 62ആം മിനുറ്റിൽ വില്യംസ് മൂന്നാം ഗോൾ കൂടെ നേടി. 76ആം മിനുറ്റിൽ സുനിൽ ഛേത്രിയും 83ആം മിനുറ്റിൽ പെരേര ഡിയസും കൂടെ ഹോൾ കണ്ടെത്തിയതോടെ ബെംഗളൂരു എഫ് സി വിജയം പൂർത്തിയാക്കി.