ബെംഗളൂരു എഫ് സി വീണ്ടും ഡെവലപ്മെന്റ് ലീഗ് ചാമ്പ്യന്മാർ

Newsroom

ബെംഗളൂരു എഫ് സി വീണ്ടും ഡെവലപ്മെന്റ് ലീഗ് കിരീടം സ്വന്തമാക്കി‌. ഇന്ന് രാത്രി നവി മുംബൈയിൽ നടന്ന ഡെവലപ്‌മെന്റൽ ലീഗിന്റെ രണ്ടാം സീസണിന്റെ ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ആയിരുന്നു സുദേവ ഡൽഹി എഫ്‌സിയെ ബെംഗളൂരു തോൽപ്പിച്ചത്. മലയാളി ഗോൾ കീപ്പർ ഷാരോണിന്റെ മികവിൽ 4-3 എന്ന സ്കോറിനാണ് ബെംഗളൂരു എഫ്‌സി ഷൂട്ടൗട്ടിൽ ജയിച്ചത്.

ബെംഗളൂരു 23 05 15 00 33 53 689

90 മിനിറ്റ് വരെ കളി 2-2 എന്ന നിലയിലായിരുന്നു. 17-ാം മിനിറ്റിൽ വലത് വശത്ത് നിന്ന് ലഭിച്ച ക്രോസ് സെയ്‌ലാന്താങ് ലോട്ട്‌ജെം ഗോളാക്കി മാറ്റി സുദേവക്ക് ലീഡ് നൽകി. തോയ് സിംഗിന്റെ ഗോളിലൂടെ ബെംഗളൂരു ആദ്യ പകുതി അവസാനിക്കും മുമ്പ് സമനില നേടി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഡാനിയൽ ഗുരുങിലൂടെ വീണ്ടും സുദേവ ലീഡ് എടുത്തു. സബ്ബായി എത്തിയ സതേന്ദ്ര സിങ് ബെംഗളൂരുവിന് അവസാനം സമനില നേടിക്കൊടുത്തു. പെനാൾട്ടി ഷൂട്ടൗട്ടിൽ മൂന്ന് സേവുകളാണ് ബെംഗളൂരു ഗോൾ കീപ്പർ നടത്തിയത്.