ബെൻഫിക്കയ്‌ക്കെതിരായ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ആദ്യ പാദ പോരാട്ടത്തിൽ ബാഴ്‌സലോണ മിഡ്ഫീൽഡർ ഗവി കളിക്കാൻ സാധ്യതയില്ല എന്ന് മാനേജർ ഹാൻസി ഫ്ലിക്ക് സ്ഥിരീകരിച്ചു. അസുഖം കാരണം 20 വയസ്സുകാരൻ പരിശീലന സെഷനിൽ പങ്കെടുത്തിരുന്നില്ല.

“ഇന്നലെ ഗവിക്ക് അത്ര സുഖം തോന്നാത്തതിനാൽ അദ്ദേഹം പരിശീലനം നടത്തിയില്ല. അദ്ദേഹം വീണ്ടും ഡോക്ടറെ സന്ദർശിക്കും, ഞങ്ങൾ കാത്തിരിക്കുന്നു,” ഫ്ലിക് പറഞ്ഞു.
ഈ സീസണിൽ ഗവി 24 മത്സരങ്ങൾ കളിച്ചിട്ടുണ്ട്, എസിഎൽ പരിക്കിൽ നിന്ന് കരകയറിയതിന് ശേഷം രണ്ട് ഗോളുകളും മൂന്ന് അസിസ്റ്റുകളും സംഭാവന ചെയ്തു. ബാഴ്‌സലോണയുടെ തിരക്കേറിയ ഷെഡ്യൂൾ കണക്കിലെടുത്ത് കളിക്കാരുടെ ഫിറ്റ്നസിൽ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് ഫ്ലിക്ക് പറഞ്ഞു.
“ഈ ഘട്ടത്തിൽ, എളുപ്പമുള്ള ഗെയിമുകളൊന്നുമില്ല. ബെൻഫിക്ക ഒരു മികച്ച ടീമാണ്, അവരുടെ ഗ്രൗണ്ടിൽ അന്തരീക്ഷം വളരെ സവിശേഷമാണ്, ഇത് ഞങ്ങൾക്ക് വളരെ ബുദ്ധിമുട്ടുള്ള മത്സരമായിരിക്കും” അദ്ദേഹം കൂട്ടിച്ചേർത്തു.