ബെൻ ഫോസ്റ്റർ റെക്സ്ഹാം എ.എഫ്.സിയിൽ ഒരു കൊല്ലം കൂടി തുടരും

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് നാലാം ഡിവിഷൻ ആയ ലീഗ് 2 വിലേക്ക് യോഗ്യത നേടിയ വെൽഷ് ക്ലബ് റെക്സ്ഹാം എ.എഫ്.സിയിൽ ഒരു കൊല്ലത്തെ പുതിയ കരാറിൽ ഒപ്പ് വച്ചു മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ്, വാട്ഫോർഡ് ഗോൾ കീപ്പർ ബെൻ ഫോസ്റ്റർ. കഴിഞ്ഞ സീസണിൽ ചെറിയ കാലത്തേക്ക് ക്ലബ്ബിൽ വിരമിക്കൽ പിൻ വലിച്ചു എത്തിയ ഫോസ്റ്റർ ഫുട്‌ബോൾ ലീഗിലേക്ക് റെക്സ്ഹാമിനു തിരിച്ചെത്താൻ പെനാൽട്ടി രക്ഷിച്ചു സഹായം ചെയ്തിരുന്നു.

ബെൻ ഫോസ്റ്റർ

ക്ലബ് ഉടമ ആയ ഹോളിവുഡ് താരം റയാൻ റെയ്നോൾഡ്സിനോട് ഒക്കെ നല്ല ബന്ധമുള്ള ഫോസ്റ്റർ കരിയറിലെ ആദ്യ കാലത്ത് റെക്‌സ്ഹാമിൽ കളിച്ചിട്ടും ഉണ്ട്. ക്ലബ്ബിനോട് തനിക്ക് നല്ല ആത്മബന്ധം ആണ് തോന്നുന്നത് എന്നു പറഞ്ഞ ഫോസ്റ്റർ ക്ലബ്ബിനു അടുത്ത സീസണിൽ ലീഗ് 1 ലേക്ക് യോഗ്യത നേടി നൽകൽ ആണ് ലക്ഷ്യം എന്നും പ്രഖ്യാപിച്ചു. 40 കാരനായ ബെൻ ഫോസ്റ്ററിന്റെ അനുഭവസമ്പത്ത് വർഷങ്ങൾക്ക് ശേഷം ഇംഗ്ലീഷ് ലീഗ് ഫുട്‌ബോളിൽ തിരിച്ചെത്തുന്ന റെക്സ്ഹാമിനു സഹായം ആവും എന്നുറപ്പാണ്.