ബീച്ച് സോക്കർ ഏഷ്യൻ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, 4 മലയാളികൾ ടീമിൽ

Newsroom

Picsart 25 03 13 14 26 31 856

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) അടുത്തയാഴ്ച ആരംഭിക്കുന്ന എഎഫ്‌സി ബീച്ച് സോക്കർ ഏഷ്യൻ കപ്പ് തായ്‌ലൻഡ് 2025-നുള്ള 12 അംഗ ടീമിനെ പ്രഖ്യാപിച്ചു. മലേഷ്യൻ തന്ത്രജ്ഞൻ മുഹമ്മദ് ഫൈസൽ ബിൻ സൂദ് പരിശീലിപ്പിക്കുന്ന ഇന്ത്യ, ആതിഥേയരായ തായ്‌ലൻഡ് (മാർച്ച് 20), കുവൈത്ത് (മാർച്ച് 22), ലെബനൻ (മാർച്ച് 24) എന്നിവരുൾപ്പെടുന്ന ഗ്രൂപ്പ് എയിൽ മത്സരിക്കും.

1000107313

സ്ക്വാഡിൽ കേരളത്തിൽ നിന്നുള്ള നാല് താരങ്ങൾ ഉൾപ്പെടുന്നു – ശ്രീജിത്ത് ബാബു, മുക്താർ ഉമറുൾ, മുഷീർ ടികെബി, രോഹിത് വൈ എന്നിവരാണ് കേരള താരങ്ങൾ. കൂടാതെ ലക്ഷദ്വീപ് സ്വദേശിയായ മുഹമ്മദ് അക്രമും ടീമിൽ ഉണ്ട്.

മാർച്ച് 16 ന് രാജ്‌കോട്ടിൽ നിന്ന് പുറപ്പെടുന്ന ടീം മാർച്ച് 17 ന് പുലർച്ചെ പട്ടായയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഗുജറാത്തിലെ പോർബന്തറിൽ നടന്ന വിപുലമായ പരിശീലന ക്യാമ്പിന് ശേഷമാണ് ടീമിനെ തിരഞ്ഞെടുത്തത്.

ഇന്ത്യ ബീച്ച് സോക്കർ സ്ക്വാഡ്:

ഗോൾകീപ്പർമാർ: പ്രതീക് കൺകോണർ, രാജ് ചൗഹാൻ


ഔട്ട്ഫീൽഡ് കളിക്കാർ: നെഹാൽ പരബ്, ശ്രീജിത്ത് ബാബു, ജയ്പാൽ സിംഗ്, ലതീഷ് കുങ്കോൽക്കർ, രോഹിത് വൈ, മുഖ്താർ ഉമറുൾ, മുഷീർ ടികെബി, സതീഷ് നായിക്, മൊഹമ്മദ് അക്രം, അമിത് ഗോദര

കോച്ചിംഗ് സ്റ്റാഫ്:

മുഖ്യ പരിശീലകൻ: മൊഹമ്മദ് ഫൈസൽ ബിൻ എംഡി സൂദ്

അസിസ്റ്റൻ്റ് കോച്ച്: അക്ഷയ്

ഗോൾകീപ്പിംഗ് കോച്ച്: സൂരജ് ജയ്‌സ്വാൾ