ക്ലബ്ബ് ലോകകപ്പ്: ബയേൺ മ്യൂണിക്ക് ഓക്‌ലാൻഡ് സിറ്റിയെ 10-0ന് തകർത്തു!

Newsroom

Picsart 25 06 15 23 30 24 301


ഫിഫ ക്ലബ്ബ് ലോകകപ്പ് കാമ്പെയ്‌നിന് ഗംഭീര തുടക്കമിട്ട് ബയേൺ മ്യൂണിക്ക്. ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തിൽ ഓക്‌ലാൻഡ് സിറ്റിയെ എതിരില്ലാത്ത 10 ഗോളുകൾക്ക് തകർത്താണ് ബയേൺ തങ്ങളുടെ വരവറിയിച്ചത്.

1000205733


കിംഗ്‌സ്‌ലി കോമാൻ 6-ാം മിനിറ്റിലും 21-ാം മിനിറ്റിലും ഗോളുകൾ നേടി തുടക്കത്തിലേ ടീമിന് ലീഡ് നൽകി. സാച്ച ബോയി 18-ാം മിനിറ്റിൽ വലകുലുക്കി. മൈക്കിൾ ഒലിസെ ഇരട്ട ഗോളുകളുമായി (20′, 45+3′) തിളങ്ങിയപ്പോൾ, വെറ്ററൻ താരം തോമസ് മുള്ളർ രണ്ട് ഗോളുകൾ (45′, 89′) നേടി.
രണ്ടാം പകുതി ജമാൽ മുസിയാലയുടെ സ്വന്തമായിരുന്നു. 67, 73 (പെനാൽറ്റി), 84 മിനിറ്റുകളിൽ ഗോളുകൾ നേടി തകർപ്പൻ ഹാട്രിക് പൂർത്തിയാക്കിയ മുസിയാല, ക്ലബ്ബ് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ആധിപത്യമുള്ള പ്രകടനങ്ങളിലൊന്ന് കുറിച്ചു.


ഗ്രൂപ്പ് ഘട്ടത്തിലെ ബയേണിന്റെ ആദ്യ മത്സരമായിരുന്നു ഇത്. ഈ വിജയത്തോടെ അവർ ഗ്രൂപ്പ് സിയിൽ ഒന്നാം സ്ഥാനത്ത് നിർത്തുന്നു.