ബയേൺ മ്യൂണിക്കിന്റെ പ്രതീക്ഷകൾ തകർത്തു കൊണ്ട് ഇന്റർ മിലാൻ ചാമ്പ്യൻസ് ലീഗ് സെമിയിൽ. ഇന്ന് ഇറ്റലിയിൽ നടന്ന രണ്ടാം പാദത്തിൽ 2-2ന് സമനില വഴങ്ങിയാണ് ഇന്റർ മിലാൻ സെമി ഉറപ്പിച്ചത്. ആദ്യ പാദം അവർ 2-1ന് ജയിച്ചിരുന്നു. 4-3ന്റെ അഗ്രിഗേറ്റ് സ്കോറിലാണ് ഇന്റർ സെമിയിലേക്ക് കടന്നത്.

ഇന്ന് ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. 52ആം മിനുറ്റിലെ ഹാരി കെയ്നിന്റെ ഗോൾ ബയേണെ മുന്നിലെത്തിച്ചു. ഒപ്പം അഗ്രിഗേറ്റ് സ്കോറിൽ ഒപ്പവും എത്തിച്ചു. എന്നാൽ ആ ലീഡ് അധികം നീണ്ടില്ല. 58ആം മിനുറ്റിൽ ലൗട്ടാരോ മാർട്ടിനസിന്റെ ഗോളിലൂടെ ഇന്റർ മിലാൻ സമനില നേടി. അധികം വൈകാതെ 61ആം മിനുറ്റിൽ പവാർഡിന്റെ ഗോളും വന്നു. ഇന്റർ 2-1ന് മുന്നിൽ.
76ആം മിനുറ്റിൽ എറിക് ഡയർ ബയേണായി സമനില പിടിച്ചതോടെ വീണ്ടും ആവേശകരമായ നിമിഷങ്ങൾ. എങ്കിലും സെമി ഉറപ്പികാൻ ഇന്ററിനായി.