2025 ജൂലൈ 22, കോഴിക്കോട്: ഗോകുലം കേരള എഫ്‌സിയുടെ ഔദ്യോഗിക ആരാധക ഗ്രൂപ്പായ ബറ്റാലിയ, ജൂലൈ 23ന് ഗോകുലം ഗ്രൂപ്പിന്റെ ചെയർമാനായ ശ്രീ ഗോകുലം ഗോപാലൻ സാറിന്റെ ജന്മദിനത്തിനോട് അനുബന്ധിച്ച് ഇന്ന്, ജൂലൈ 22, ന് സൗജന്യ രക്തദാന-നേത്ര പരിശോധനാ ക്യാമ്പ് നടത്തി.

കോഴിക്കോട് ട്രിനിറ്റി ഐ ഹോസ്പിറ്റലിന്റെയും കാലിക്കറ്റ് ഗവൺമെന്റ് ജനറൽ ആശുപത്രിയുടെയും സഹകരണത്തോടെ കോഴിക്കോട് കോട്ടോളിയിലുള്ള ടീം ക്ലബ് ഹൗസിലാണ് ക്യാമ്പ് നടന്നത്. ഗോകുലം കേരള എഫ്‌സി ടീം ഒഫീഷ്യൽസ്, ബറ്റാലിയ അംഗങ്ങൾ, ഗോകുലം ചിറ്റ്‌സിലെ ജീവനക്കാർ, വിവിധ ഗോകുലം സ്‌കൂളുകളിൽ നിന്നുള്ള സ്റ്റാഫുകളും ക്യാമ്പിൽ പങ്കു ചേർന്നു.
മഹത്തായ ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് പങ്കെടുത്ത എല്ലാവർക്കും. സർട്ടിഫിക്കറ്റുകളും ഗോകുലം കേരള എഫ്‌സി ജേഴ്‌സികളും വിതരണം ചെയ്തു.ശ്രീ ഗോകുലം ഗോപാലൻ സാറിന്റെ നേതൃ പാഠവം ഉൾക്കൊണ്ടുകൊണ്ട് സേവന മനോഭാവവും മാനവികതയും ആഘോഷിക്കാൻ ഒത്തുചേർന്ന എല്ലാ പങ്കാളികൾക്കും ബറ്റാലിയ പ്രതിനിധികൾ ഹൃദയംഗമമായ നന്ദി അറിയിച്ചു.