മലപ്പുറം ജില്ലാ എ ഡിവിഷൻ ലീഗ് പോരാട്ടത്തിൽ ബാസ്കോ ഒതുക്കുങ്ങലിന് വിജയം

Newsroom

മലപ്പുറം ജില്ലാ എ ഡിവിഷൻ ലീഗ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ഇന്ന് നടന്ന മത്സരത്തിൽ എഫ് സി മമ്പാടിനെ ബാസ്കൊ ഒതുക്കുങ്ങൽ രണ്ടിനെതിരെ നാലു ഗോളുകൾക്ക് പരാജയപ്പെടുത്തി. നാളെ രാവിലെ 7.30ന്
നടക്കുന്ന മത്സരത്തിൽ ജുവൈനൽ എടവണ്ണ യുവധാര അകമ്പാടത്തിനെ നേരിടും.

Picsart 23 05 09 18 34 49 552

മലപ്പുറം ഇ ഡിവിഷൻ ഫുട്ബാളിൽ ഇന്ന് നടന്ന ആദ്യ മത്സരത്തിൽ വൈ എഫ് എഫ് സി അകമ്പാടം 1-0 എന്ന സ്കോറിന് ന്യൂകാസിൽ കൊട്ട പുറത്തിനെ പരാജയപ്പെടുത്തി. രണ്ടാം മത്സരത്തിൽ ഏറനാട് എഫ് എഫ് സി മഞ്ചേരിയും റേഞ്ച് റോവേഴ്സ് തിരൂരുമായി ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. നാളെ കളിയില്ല.

മെയ് 11നു നടക്കുന്ന മത്സരങ്ങൾ:
വൈ എസ് സി എടരിക്കോട് vs ന്യൂ കാസിൽ കൊട്ടപ്പുറം,
റെഞ്ച് റോവേഴ്സ് തിരുർ vs വൈ എഫ് സി മമ്പാട്.