ഡച്ച് ഗോൾ കീപ്പർ ബാർട്ട് വെർബ്രഗ്ഗനായി മാഞ്ചസ്റ്റർ യുണൈറ്റഡ് രംഗത്ത്

Newsroom

ആൻഡർലെക്റ്റ് ഗോൾകീപ്പർ ബാർട്ട് വെർബ്രഗനു വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് രംഗത്ത്. 20 കാരനായ വെർബ്രഗൻ അടുത്തിടെ ഹോളണ്ട് ദേശീയ ടീമിൽ എത്തിയിരുന്നു. രണ്ട് വർഷം മുമ്പ് 18-ാം വയസ്സിൽ ആണ് താരം ആൻഡർലെക്റ്റിൽ അരങ്ങേറ്റം കുറിച്ചത്. ബെൽജിയൻ ക്ലബ്ബിനായി ഇതുവരെ 31 തവണ കളിച്ചിട്ടുണ്ട്. ടെൻ ഹാഗിന്റെ ശൈലിക്ക് ചേർന്ന പിറകിൽ നിന്ന് കളി ബിൽഡ് ചെയ്യാൻ കഴിവുള്ള താരമാണ് വെർബ്രഗൻ.

Picsart 23 05 11 18 16 40 523

കഴിഞ്ഞ മാസം നെതർലാൻഡ്‌സിൽ ആദ്യമായി എത്തി. ജിബ്രാൾട്ടറിനെതിരായ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് യോഗ്യതാ മത്സരത്തിൽ ബെഞ്ചിൽ ഉണ്ടായിരുന്നു. യുണൈറ്റഡിൽ ഡി ഹിയ ഒരു പുതിയ കരാറിൽ ഒപ്പുവെക്കുമെന്ന് തന്നെയാണ് കരുതുന്നത് എങ്കിലും യുണൈറ്റഡ് പുതിയ ഗോൾ കീപ്പർമാരെ തേടുന്നുണ്ട്. ഡി ഹിയയുടെ പിഴവുകൾക്ക് അടുത്ത കാലത്തായി മാഞ്ചസ്റ്റർ യുണൈറ്റഡ് വലിയ വില നൽകേണ്ടി വന്നിരുന്നു.