ശനിയാഴ്ച ലാസ് പാൽമാസിനെതിരെ 2-0 ന് വിജയിച്ച് ബാഴ്‌സലോണ ലാലിഗയിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. വലൻസിയയെ പരാജയപ്പെടുത്തി അത്‌ലറ്റിക്കോ മാഡ്രിഡ് മുന്നിലെത്തിയതിനു പിന്നാലെ ആയിരുന്നു ബാഴ്സയുടെ ജയം. ഡാനി ഓൾമോയും ഫെറാൻ ടോറസും ഗോളുകൾ നേടി കറ്റാലൻമാർ മൂന്ന് നിർണായക പോയിന്റുകൾ നേടി.

ലാമിൻ യാമലിന്റെ സമർത്ഥമായ അസിസ്റ്റിൽ നിന്നാണ് ഓൾമോ ഡെഡ്‌ലോക്ക് തകർത്തത്. പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് സ്റ്റോപ്പേജ് സമയത്ത് ആയിരുന്നു വിജയം ഉറപ്പിച്ച ടോറസിന്റെ ഗോൾ.
ഈ ഫലം ലാസ് പാൽമാസിനെ തരംതാഴ്ത്തൽ മേഖലയ്ക്ക് തൊട്ടുമുകളിൽ നിർത്തുകയാണ്. ഇപ്പോൾ ബാഴ്സലോണക്ക് 54 പോയ്ന്റും അത്ലറ്റികോ മാഡ്രിഡിന് 53 പോയിന്റും ആണുള്ളത്. ഒരു മത്സരം കുറവ് കളിച്ച റയൽ മാഡ്രിഡ് 51 പോയിന്റിൽ നിൽക്കുന്നു.