ബാഴ്‌സലോണ റയൽ സോസിഡാഡിനെ തകർത്ത് ലീഗ് തലപ്പത്ത് തിരികെയെത്തി

Newsroom

1000097130
Download the Fanport app now!
Appstore Badge
Google Play Badge 1

റയൽ സോസിഡാഡിനെ 4-0ന് തകർത്ത് ബാഴ്‌സലോണ ലാലിഗയിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. 17-ാം മിനിറ്റിൽ ഡാനി ഓൾമോയെ വീഴ്ത്തിയതിന് അരിറ്റ്സ് എലുസ്റ്റോണ്ടോ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ കളി ബാഴ്സലോണക്ക് എളുപ്പമായി.

1000097128

ജെറാർഡ് മാർട്ടിൻ തൻ്റെ കരിയറിലെ ആദ്യ ഗോൾ (25’) നേടിയതോടെ ബാഴ്‌സ ലീഡിൽ എത്തി. പിന്നാലെ 29ആം മിനുറ്റിൽ കസാഡോയും ബാഴ്സക്ക് ആയുള്ള തന്റെ ആദ്യ ഗോൾ നേടി. സ്കോർ 2-0.

രണ്ടാം പകുതിയിൽ റൊണാൾഡ് അറോഹോ ലീഡ് ഉയർത്തി. പിന്നീട് ലെവൻഡോവ്‌സ്‌കി സമർത്ഥമായ ഒരു ഫിനിഷിലൂടെ വിജയം ഉറപ്പിച്ചു. ലെവൻഡോസ്കി ഇതോടെ തൻ്റെ സീസണിലെ ഗോളുകളുടെ എണ്ണം 21 ആയി ഉയർത്തി.

ഈ ജയത്തോടെ ബാഴ്സലോണ ലീഗിൽ 57 പോയിന്റുമായി ഒന്നാമത് നിൽക്കുന്നു. 56 പോയിന്റുമായി അതലറ്റിക്കോ മാഡ്രിഡ് രണ്ടാമതും, റയൽ മാഡ്രിഡ് 54 പോയിന്റുമായി മൂന്നാമതും നിൽക്കുന്നു.