നവീകരിക്കുന്ന സ്പോട്ടിഫൈ കാമ്പ് നൗ സ്റ്റേഡിയത്തിൽ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെ ആദരിച്ചുകൊണ്ട് പ്രതിമ സ്ഥാപിക്കാൻ ക്ലബ്ബ് പദ്ധതിയിടുന്നതായി എഫ്.സി. ബാഴ്‌സലോണ പ്രസിഡന്റ് ജോവാൻ ലാപോർട്ട സ്ഥിരീകരിച്ചു. ക്ലബ്ബിന്റെ ഏറ്റവും ഐക്കോണിക് താരങ്ങളിൽ ഒരാളായ മെസ്സിക്ക് ഈ ആദരം അർഹിക്കുന്നുവെന്ന് ലാപോർട്ട പറഞ്ഞു. നിലവിൽ സ്റ്റേഡിയത്തിൽ പ്രതിമകളുള്ള ക്രൈഫ്, കുബാല തുടങ്ങിയ മറ്റ് ഇതിഹാസ താരങ്ങളുമായാണ് അദ്ദേഹം മെസ്സിയെ താരതമ്യം ചെയ്തത്.

ബാഴ്‌സലോണ മെസ്സിയോട് കാണിക്കുന്ന ആദരവിൻ്റെ സൂചനയായി, പ്രതിമയുടെ രൂപകൽപ്പന തയ്യാറാക്കിയ ശേഷം മെസ്സിയുടെ കുടുംബവുമായി ആലോചിച്ച ശേഷമായിരിക്കും മുന്നോട്ട് പോകുകയെന്നും അദ്ദേഹം അറിയിച്ചു. പുതുക്കി പണിത സ്റ്റേഡിയം മെസ്സി സന്ദർശിച്ച് അധികം താമസിയാതെയാണ് ഈ പ്രഖ്യാപനം വരുന്നത്.














