റോബർട്ട് ലെവൻഡോവ്‌സ്‌കിയുടെ പെനാൽറ്റിയുടെ കരുത്തിൽ ബാഴ്സലോണ റയോ വല്ലെക്കാനോയ്‌ക്കെതിരെ 1-0ന്റെ വിജയം ലാലിഗയിൽ നേടി. ഇത് അവരെ ലാ ലിഗയിൽ ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചു. ഈ വിജയം 2025-ലെ ബാഴ്‌സയുടെ അപരാജിത കുതിപ്പ് 12 മത്സരങ്ങളാക്കി നീട്ടി.

റയൽ മാഡ്രിഡും അത്‌ലറ്റിക്കോ മാഡ്രിഡും അവരുടെ മത്സരങ്ങളിൽ പോയിന്റുകൾ നഷ്ടപ്പെടുത്തിയതോടെ, ബാഴ്‌സലോണക്ക് ഒന്നാമത് എത്താൻ അവസരം തെളിയുക ആയിരുന്നു. ലെവൻഡോവ്‌സ്‌കിയുടെ 28-ാം മിനിറ്റിലെ പെനാൽറ്റി ആണ് കളിയുടെ വിധി നിർണയിച്ചത്. റയോ ഗോൾകീപ്പർ പെപ് ചാവാറിയ നിരവധി നിർണായക സേവുകൾ നടത്തി.
ബാഴ്സലോണക്കും റയൽ മാഡ്രിഡിനും ഇപ്പോൾ 51 പോയിന്റ് വീതമാണുള്ളത്. 50 പോയിന്റുമായി അത്ലറ്റിക്കോ മാഡ്രിഡ് തൊട്ടു പിറകിലും ഉണ്ട്.