ബാഴ്സലോണയുടെ രണ്ട് താരങ്ങൾക്ക് പരിക്കേറ്റതായി ക്ലബ് അറിയിച്ചു. പ്രധാന കളിക്കാരായ ലാമിൻ യമലും റോബർട്ട് ലെവൻഡോവ്‌സ്‌കിയും ആണ് പരിക്കേറ്റ് പുറത്തായത്. വലത് കണങ്കാലിന് പരിക്കേറ്റതിനാൽ യമാൽ സ്പെയിനിൻ്റെ വരാനിരിക്കുന്ന നേഷൻസ് ലീഗ് മത്സരങ്ങൾ കളിക്കില്ല. യുവ ഫോർവേഡ് മൂന്നാഴ്ച വരെ പുറത്തായേക്കാം.

അതേസമയം, ലാലിഗയുടെ ടോപ് സ്‌കോററായ ലെവൻഡോവ്‌സ്‌കിക്ക് നടുവിനു പരിക്കേറ്റതിനാൽ പോളണ്ടിൻ്റെ നേഷൻസ് ലീഗ് മത്സരങ്ങൾ കളിക്കില്ല. താരം പത്ത് ദിവസത്തേക്ക് പുറത്തിരിക്കേണ്ടിവരുമെന്ന് പ്രതീക്ഷിക്കുന്നു. ഫ്രെങ്കി ഡി യോങിനും മത്സരത്തിനിടെ പരിക്കേറ്റെങ്കിലും ബാഴ്‌സലോണ അദ്ദേഹത്തിൻ്റെ അവസ്ഥയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
 
					













