കിരീടപ്പോരാട്ടത്തിൽ ബാഴ്സലോണക്ക് തിരിച്ചടി, ഗെറ്റാഫെയോട് സമനില

Newsroom

Picsart 25 01 19 07 24 12 468
Download the Fanport app now!
Appstore Badge
Google Play Badge 1

ശനിയാഴ്ച നടന്ന നിർണായക മത്സരത്തിൽ ബാഴ്സലോണ ഗെറ്റാഫെയോട് 1-1 എന്ന സമനിലയിൽ പിരിഞ്ഞു. ബാഴ്‌സലോണയുടെ ലാലിഗ കിരീട പ്രതീക്ഷകൾക്ക് വൻ തിരിച്ചടിയാണിത്. 9-ാം മിനിറ്റിൽ ജൂൾസ് കൗണ്ടെ സന്ദർശകർക്ക് ലീഡ് നൽകി, എന്നാൽ ആദ്യ പകുതിയിൽ തന്നെ മൗറോ അരംബാരി ഗെറ്റാഫെയ്ക്ക് സമനില നേടിക്കൊടുത്തു.

Picsart 25 01 19 07 24 24 507

അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ലെഗാനസിനെതിരായ നേരത്തെയുള്ള തോൽവി മുതലെടുക്കാൻ ബാഴ്സലോണക്ക് കഴിഞ്ഞില്ല. ലാാലിഗയിൽ അവസാന 8 മത്സരങ്ങളിൽ ഒരു മത്സരം മാത്രമാണ് ബാഴ്സലോണ വിജയിച്ചത്.

ഈ സമനിലയീട്ർ ബാഴ്‌സലോണ ഒന്നാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡിനേക്കാൾ അഞ്ച് പോയിന്റ് പിന്നിലായി, ഞായറാഴ്ച ലാസ് പാൽമാസിനെ നേരിടുമ്പോൾ റയൽ മാഡ്രിഡിന് അത്ലറ്റിക്കോ മാഡ്രിഡിനെ മറികടന്ന് ഒന്നാമത് എത്താൻ ആകും. റയൽ ജയിച്ചാൽ ബാഴ്സയെക്കാൾ 7 പോയിന്റിന് മുന്നിലെത്തും.