17 വയസ്സുള്ള താരം ലാമിൻ യമലിന്റെ മിന്നുന്ന പ്രകടനത്തിന്റെ ഫലമായി റയൽ ബെറ്റിസിനെതിരെ 5-1 എന്ന സ്കോറിന് വിജയിച്ച് ബാഴ്‌സലോണ കോപ ഡെൽ റേ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. യമൽ ഗോൾ നേടുകയും അസിസ്റ്റ് ചെയ്യുകയും ചെയ്ത് കളിയിൽ തിളങ്ങി. ഗാവി, ജൂൾസ് കൗണ്ടെ, റാഫിൻഹ, ഫെറാൻ ടോറസ് എന്നിവരും ഗോൾ നേടി. കഴിഞ്ഞ മത്സരത്തിൽ റയലിനെതിരെയും ബാഴ്സലോണ 5 ഗോളുകൾ നേടിയിരുന്നു.
ഡാനി ഓൾമോയുടെ അസിസ്റ്റിൽ നിന്ന് മൂന്നാം മിനുറ്റിൽ തന്നെ ഗവി ബാഴ്സയെ മുന്നിലെത്തിച്ചു. യമാലിന്റെ അസിസ്റ്റിൽ നിന്ന് 27ആം മിനുറ്റിൽ കൗണ്ടേ ബാഴ്സക്ക് ലീഡ് ഇരട്ടിയാക്കി നൽകി. രണ്ടാം പകുതിയിൽ റഫീഞ്ഞ, ഫെറാൻ ടോറസ്, യമാൽ എന്നുവരും കൂടെ ഗോൾ നേടിയതോടെ ബാഴ്സയുടെ വിജയം പൂർത്തിയായി.
വിറ്റർ റോക്കിന്റെ പെനാൽറ്റിയിലൂടെ ബെറ്റിസ് അവസാന നിമിഷം ആശ്വാസ ഗോൾ നേടി.