ബാഴ്സലോണയുടെ ഒസാസുനയ്‌ക്കെതിരായ ലാലിഗ മത്സരം ക്ലബ്ബിൻ്റെ ഫസ്റ്റ് ടീം ഡോക്ടർ കാർലെസ് മിനാരോ ഗാർഷ്യയുടെ പെട്ടെന്നുള്ള മരണത്തെത്തുടർന്ന് മാറ്റിവച്ചു. അദ്ദേഹത്തിൻ്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുശോചനം രേഖപ്പെടുത്തിയ ഒരു ഔദ്യോഗിക പ്രസ്താവനയിൽ ക്ലബ് വാർത്ത സ്ഥിരീകരിച്ചു.
ഒളിമ്പിക് സ്‌റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന മത്സരം മറ്റൊരു തീയതിയിൽ നടക്കും എന്നു. തീയതി പിന്നീട് അറിയിക്കും എന്നും ക്ലബ് അറിയിച്ചു.