ബാഴ്‌സലോണക്ക് ലാലിഗയിൽ ഒരു തകർപ്പൻ ജയം. വലൻസിയയെ 7-1ന് തകർത്ത് ലാലിഗ കിരീട പോരാട്ടത്തിലേക്ക് ബാഴ്സലോണ തിരികെയെത്തി. ആദ്യ പകുതിയിൽ രണ്ട് ഗോളുകൾ നേടിയ ഫെർമിൻ ലോപ്പസ് ബാഴ്സലോണ മികച്ച തുടക്കം നൽകി. ഫ്രെങ്കി ഡി യോങ്, ഫെറാൻ ടോറസ്, റാഫിഞ്ഞ, റോബർട്ട് ലെവൻഡോവ്‌സ്‌കി എന്നിവരും ബാഴ്സക്ക് ആയി ഗോൾ കണ്ടെത്തി.
ഒമ്പത് ലീഗ് മത്സരങ്ങളിൽ അവരുടെ രണ്ടാമത്തെ മാത്രം വിജയമാണ് ഇത്. ലീഗിൽ ഒന്നാമതുള്ള റയൽ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം ഏഴ് ആക്കി കുറക്കാൻ ഈ വിജയം കൊണ്ടായി. രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള വ്യത്യാസം മൂന്ന് പോയിന്റായും കുറയ്ക്കാൻ ബാഴ്‌സലോണയെ സഹായിച്ചു.
19-ാം സ്ഥാനത്ത് തളർന്ന വലൻസിയ റിലഗേഷൻ ഭീഷണിയിൽ തന്നെ തുടരുകയാണ്.