റിയൽ ഒവിയേഡോക്കെതിരെ കഠിനമായ പോരാട്ടത്തിനൊടുവിൽ 3-1 ന്റെ വിജയം നേടി ബാഴ്‌സലോണ. ലീഗിൽവ് ഒന്നാം സ്ഥാനക്കാരായ റയൽ മാഡ്രിഡിന് മേലുള്ള സമ്മർദ്ദം നിലനിർത്താൻ ഈ വിജയം അവരെ സഹായിച്ചു. ഗോൾകീപ്പർ ജോവാൻ ഗാർഷ്യയുടെ പിഴവ് മുതലെടുത്ത് ആൽബെർട്ടോ റെയ്‌നയുടെ അതിമനോഹരമായ ഒരു ലോംഗ് റേഞ്ച് ഗോളിലൂടെ പ്രതിരോധ ചാമ്പ്യന്മാരായ ബാഴ്‌സലോണ ആദ്യ പകുതിയിൽ പിന്നിലായി.

എന്നാൽ, രണ്ടാം പകുതിയിൽ മികച്ച മാറ്റങ്ങളിലൂടെ ഹാൻസി ഫ്ലിക്കിന്റെ ടീം ശക്തമായി തിരിച്ചുവന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ എറിക് ഗാർഷ്യ സമനില ഗോൾ നേടി. തുടർന്ന് പകരക്കാരനായി ഇറങ്ങിയ റോബർട്ട് ലെവൻഡോവ്സ്കി തന്റെ ഈ സീസണിലെ ആദ്യ ലാ ലിഗ ഗോൾ നേടി ബാഴ്‌സലോണക്ക് ലീഡ് നൽകി. മാർക്കസ് റാഷ്‌ഫോർഡിന്റെ കോർണറിൽ നിന്ന് റൊണാൾഡ് അറൗഹോ 88-ാം മിനിറ്റിൽ ഒരു മികച്ച ഹെഡ്ഡറിലൂടെ വിജയം ഉറപ്പിച്ചു. കൗമാര താരമായ ലാമിൻ യമാലിന്റെ അഭാവത്തിലും ഫ്ലിക്കിന്റെ കീഴിൽ ബാഴ്സലോണ തുടർച്ചയായ നാലാം വിജയം നേടി.