ഐറ്റാന ബോൺമാറ്റി 2028 വരെ എഫ്‌സി ബാഴ്സലോണയിൽ തുടരും

Newsroom

2028 ജൂൺ 30 വരെ കരാർ നീട്ടാൻ എഫ്‌സി ബാഴ്സലോണയും അവരുടെ വനിതാ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരമായ ഐറ്റാന ബോൺമാറ്റിയും തമ്മിൽ ധാരണയിലെത്തി. നിലവിലെ ബാലൺ ഡി ഓർ ജേതാവും തൻ്റെ കരിയർ മുഴുവൻ ബാഴ്സലോണയിൽ തന്നെയാണ് ചെലവഴിച്ചത്.

1000679477

ബാഴ്‌സയ്‌ക്കായി 275 മത്സരങ്ങളും 96 ഗോളുകളും നേടിയ ഐറ്റാന, ക്ലബ്ബിൻ്റെ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ ടോപ്പ് സ്‌കോറർമാരിൽ ഒരാളാണ്, കൂടാതെ ടീമിനൊപ്പം 23 കിരീടങ്ങൾ നേടിയിട്ടുണ്ട്. കൂടാതെ, സ്പാനിഷ് ദേശീയ ടീമിന്റെയും പ്രധാന താരമാണ് ഐറ്റാന. അവരോടൊപ്പം ലോകകപ്പ് നേടുകയും ടൂർണമെൻ്റ് MVP ആവുകയും ചെയ്തിരുന്നു.