2024-25 കോപ്പ ഡെൽ റേയിൽ ബാർബാസ്‌ട്രോയ്‌ക്കെതിരെ 4-0 ന് വിജയം ഉറപ്പിച്ച ബാഴ്‌സലോണ റൗണ്ട് ഓദ് 16ലേക്ക് മുന്നേറി. ഹാൻസി ഫ്ലിക്കിൻ്റെ ടീം പൂർണ്ണ ആധിപത്യത്തോടെയാണ് വിജയിച്ചത്.
എറിക് ഗാർഷ്യയാണ് സ്‌കോറിംഗ് തുറന്നത്, റോബർട്ട് ലെവൻഡോസ്‌കി രണ്ട് തവണ വലകുലുക്കി ബാഴ്‌സലോണയുടെ ലീഡ് ഉയർത്തി. രണ്ടാം പകുതിയിലെ സ്‌ട്രൈക്കിലൂടെ പാബ്ലോ ടോറെ വിജയം ഉറപ്പിച്ചു. മത്സരത്തിൽ ഫ്ലിക്ക് നിരവധി ഫസ്റ്റ്-ടീം കളിക്കാർക്ക് വിശ്രമം നൽകി.