ഏഷ്യൻ കപ്പ് യോഗ്യതാ: ഇന്ത്യ ബംഗ്ലാദേശിനോട് തോറ്റു

Newsroom

Picsart 25 11 18 22 22 47 241


ധാക്കയിൽ നടന്ന എ.എഫ്.സി. ഏഷ്യൻ കപ്പ് 2027 യോഗ്യതാ മത്സരത്തിൽ ഇന്ത്യയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി ബംഗ്ലാദേശ് തകർപ്പൻ ജയം നേടി. മത്സരത്തിന്റെ തുടക്കത്തിൽ തന്നെയായിരുന്നു നിർണായക നിമിഷം. 12-ാം മിനിറ്റിൽ മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ ഷെയ്ഖ് മൊർസലിൻ വലകുലുക്കി ബംഗ്ലാദേശിന് ലീഡ് നൽകി.


ഇന്ത്യ സമനില ഗോളിനായി മത്സരത്തിലുടനീളം കഠിനമായി പ്രസ്സ് ചെയ്‌തെങ്കിലും ബംഗ്ലാദേശ് പ്രതിരോധം ഉറച്ചുനിന്നു. ഇന്ത്യയുടെ സമീപകാലത്തെ മോശം പ്രകടനങ്ങളുടെ തുടർച്ചയാണ് ഇത്.