ബാലൺ ഡി ഓർ കരീം ബെൻസീമക്ക് സ്വന്തം!!

അവസാനം ബെൻസീമ അർഹിച്ച ആഗ്രഹിച്ച ബാലൺ ഡി ഓർ കിരീടം താരത്തിലേക്ക് എത്തി. ലെവൻഡോസ്കിയെയും മോഡ്രിചിനെയും മറികടന്നാണ് ബെൻസീമ ബാലൺ ഡി ഓർ ട്രോഫി തന്റെ കരിയറിൽ ആദ്യമായി സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ നടത്തിയ ഗംഭീര പ്രകടനം ആണ് ബെൻസീമയെ ഈ നേട്ടത്തിൽ എത്തിച്ചത്.

20221018 013718

റയൽ മാഡ്രിഡിനൊപ്പം കഴിഞ്ഞ സീസണിൽ ലാലിഗ, ചാമ്പ്യൻസ് ലീഗ്, സ്പാനിഷ് സൂപ്പർ കപ്പ്, യുവേഫ സൂപ്പർ കപ്പ് എന്നിവ നേടാൻ ബെൻസീമക്ക് ആയിരുന്നു. കഴിഞ്ഞ ചാമ്പ്യൻസ് ലീഗിലും ലാലിഗയിലും ടോപ് സ്കോററും ബെൻസീമ ആയിരുന്നു.

1998ൽ സിദാൻ ബാലൻ ഡൊ ഓർ നേടിയതിനു ശേഷം ഇതാദ്യമായാണ് ഒരു ഫ്രഞ്ച് താരം ബാലൺ ഡി ഓർ നേടുന്നത്.