ബാലൻ ഡി ഓർ പുരസ്കാരം നേടാൻ ആയാൽ അത് തന്റെ നേട്ടങ്ങൾക്ക് ഏറ്റവും മുകളിൽ ആയി ഉണ്ടാകും എന്ന് പോളിഷ് സ്ട്രൈക്കർ ലെവൻഡോസ്കി. കഴിഞ്ഞ സീസണിൽ ലെവൻഡോസ്കിക്ക് അടുത്ത് ഒന്നും ആരുടെയും പ്രകടനം എത്തില്ലായിരുന്നു. പക്ഷെ കൊറോണ കാരണം ബാലൻ ഡി ഓർ പുരസ്കാരം ഉപേക്ഷിച്ചത് ലെവൻഡോസ്കിക്ക് തിരിച്ചടി ആയിരുന്നു. ഇപ്പോൾ പുതിയ സീസണിൽ ബാലൻ ഡി ഓർ അവസാന 30 അംഗ പട്ടിക പുറത്തു വിട്ടപ്പോൾ അതിൽ ലെവൻഡോസ്കി ഉണ്ട്. താരം ഈ പുരസ്കാരം നേടാൻ സാധ്യതയുള്ള ഫേവറിറ്റുകളിൽ ഒരാളുമാണ്.
ബാലൺ ഡി ഓർ നേടാനുള്ള സാധ്യത തന്നെ എനിക്ക് അഭിമാനിക്കാനുള്ള കാര്യമാണ്. ഈ വർഷം മാത്രമല്ല, കഴിഞ്ഞ വർഷം അവർ ചടങ്ങ് റദ്ദാക്കിയപ്പോൾ ഉൾപ്പെടെ ഞാൻ നേടിയതെല്ലാം നിങ്ങൾ നോക്കുകയാണെങ്കിൽ എന്റെ പ്രകടനം മികച്ചതാണ്. ഞാൻ ഒരുപാട് കിരീടങ്ങൾ നേടി, ധാരാളം ഗോളുകൾ സ്കോർ ചെയ്തു. ചാമ്പ്യൻസ് ലീഗ്, സൂപ്പർ കപ്പ്, ക്ലബ് ലോകകപ്പ് എന്നിവ നേടി. 41 ബുണ്ടസ് ലീഗ ഗോളുകൾ എന്ന ഗെർഡ് മുള്ളറുടെ റെക്കോർഡ് മറികടന്നു.” ലെവൻഡോസ്കി പറഞ്ഞു.
“തന്റെ പ്രകടനങ്ങൾ തന്നെ വളരെയധികം സന്തോഷിപ്പിക്കുന്നു. എന്റെ നേട്ടങ്ങൾ എനിക്കു വേണ്ടി സംസാരിക്കുന്നു, എന്റെ കഴിഞ്ഞ രണ്ട് വർഷങ്ങൾ എനിക്ക് മാത്രമല്ല ചരിത്രത്തിലെ ഏതൊരു കളിക്കാരനും ഒരു വലിയ നേട്ടമാണ്.” – ലെവൻഡോസ്കി പറഞ്ഞു.