ബാലൻ ഡിയോർ : ഡോണരുമ മികച്ച ഗോൾ കീപ്പർ

20211130 020455

ബാലൻ ഡിയോറിൽ ഈ സീസണിലെ മികച്ച ഗോൾ കീപ്പർക്കുള്ള യാചിൻ ട്രോഫി ഇറ്റലിയുടെ പാരീസ് സെന്റ് ജർമൻ ഗോൾ കീപ്പർ ജിയലുയിഗി ഡോണരുമക്ക്. സീസണിൽ ഇറ്റലിയെ യൂറോ കപ്പ് ജേതാക്കൾ ആക്കുന്നതിൽ നിർണായക പങ്ക് ആണ് മുൻ മിലാൻ ഗോൾ കീപ്പർ വഹിച്ചത്.

യൂറോ കപ്പ് ഫൈനലിൽ പെനാൽട്ടി ഷൂട്ട് ഔട്ടിൽ ഇംഗ്ലണ്ടിന് എതിരെ ഇറ്റലിക്ക് കിരീടം നേടി കൊടുത്ത പ്രകടനം ടൂർണമെന്റിലെ മികച്ച ഗോൾ കീപ്പർ ആയും താരത്തെ തിരഞ്ഞെടുത്തു. സീസണിൽ പി.എസ്.ജിക്ക് ആയും ഇറ്റാലിയൻ താരം മികച്ച പ്രകടനം ആണ് നടത്തുന്നത്.

Previous articleബാലൻ ഡിയോർ : ബാഴ്‌സലോണയുടെ അലക്സിയ മികച്ച വനിത താരം
Next articleബാലൻ ഡിയോർ : സീസണിലെ ഏറ്റവും മികച്ച ടീം ആയി ചെൽസി