ഐ എസ് എല്ലിനായി ഒരുങ്ങുന്ന എ ടി കെ മോഹൻ ബഗാൻ തങ്ങളുടെ പുതിയ എവേ ജേഴ്സിയും അവതരിപ്പിച്ചു. വെള്ള നിറത്തിലുള്ള ഡിസൈനിൽ ആണ് എവേ ജേഴ്സി. കഴിഞ്ഞ സീസണിലും മോഹൻ ബഗാന്റെ എവേ ജേഴ്സി വെള്ള നിറത്തിൽ ആയിരുന്നു. ഇന്ന് രാവിലെ മോഹൻ ബഗാൻ അവരുടെ ഹോം ജേഴ്സിയും പുറത്തിറക്കിയിരുന്നു. ജേഴ്സികൾ ഉടൻ തന്നെ ആമസോൺ വഴി ആരാധകർക്ക് ലഭ്യമാക്കും.