കാക്കനാട് യുണൈറ്റഡ് സ്പോർട്സ് സെൻററിൽ നടന്ന മൂന്നാമത് എൻജി. കോളേജ് അലുംമിനി ഫുട്ബോൾ ടൂർണമെൻറ് NXTON ബാക്ക്പാസ് 3.0 ൽ ഗവ. എൻജിനിയറിംഗ് കോളേജ് തൃശ്ശൂർ അലുംനി ജേതാക്കളും ഗവ. കോളേജ് ഓഫ് എൻജിനിയറിംഗ് കണ്ണൂർ അലുംനി റണ്ണേർ അപ്പുമായി. മാസ്റ്റേഴ്സ് വിഭാഗത്തിൽ എൽ.ബി.എസ് കാസർഗോഡ് അലുംനി ജേതാക്കളും ടി.കെ.എം കോളേജ് ഓഫ് എൻജിനിയറിംഗ് കൊല്ലം അലുംനി റണ്ണേർ അപ്പുമായി.
എൻജിനിയറിംഗ് കോളേജുകളിലെ പൂർവ്വ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ടൂർണമെൻ്റിൻ്റെ മൂന്നാമത് എഡിഷനാണ് കൊച്ചിയിൽ അരങ്ങേറിയത്. ദക്ഷിണേന്ത്യയിലെ 40 കോളേജുകളിൽ നിന്നായി 450 ൽ പരം പൂർവ്വ വിദ്യാർത്ഥികൾ ടൂർണമെൻ്റിൽ പങ്കെടുത്തു. മുൻ ഇന്ത്യൻ ഇൻ്റർനാഷ്ണൽ ഫുട്ബോൾ പ്ലയർ സി.വി സീന വിജയികൾക്കുള്ള പുരസ്കാരങ്ങൾ നൽകി. കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പൂർവ്വ വിദ്യാർത്ഥികളുടെ ഫുട്ബോൾ കൂട്ടായ്മയായ ഫുട്ബോൾ ഫാൻസ് ഫോറമാണ് ടൂർണമെൻ്റ് സംഘടിപ്പിച്ചത്.